മല്ലപ്പള്ളി : തിരുമാലിട മഹാദേവക്ഷേത്രത്തിൽ 17 മുതൽ 23 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. 17 മുതൽ ഡിസംബർ 27 വരെ മണ്ഡലം ചിറപ്പ് ഉത്സവം. 16 ന് 7 ന് മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. 7.15 ന് തോട്ടയ്ക്കാട് രാമചന്ദ്രൻ നായരുടെ പ്രഭാഷണം . 17 മുതൽ 22 വരെ 12 ന് പ്രഭാഷണം, 1 ന് പ്രസാദമൂട്ട് എന്നിവ നടക്കും. 17 ന് രാവിലെ 6 ന് ഭദ്രദീപ പ്രതിഷ്ഠ 10 ന് വരാഹാവതാരം,18 ന് രാവിലെ 10 ന് നരസിംഹാവതാരം, 12 ന് ഉണ്ണിയൂട്ട് ,20 ന് രാവിലെ 11.30 ന് ഗോവിന്ദപട്ടാഭിക്ഷേകം, 5 ന് വിദ്യാഗോപാലമന്ത്രാർച്ച. 21 ന് രാവിലെ 11 ന് രുഗ്മിണി സ്വയംവരം, 1 ന് സമൂഹ സദ്യ , 5 ന് സർവൈശ്വര്യപൂജ , 22 ന് 9.30 ന് കുചേലഗതി, 10 ന്
നവഗ്രഹ പൂജ, 23ന് 8 ന് സ്വധാമ പ്രാപ്തി, പരീക്ഷിത്,മാർക്കണ്ഡേയം 12.30ന് അവഭൃഥസ്നനാ ഘോഷയാത്ര ,ആറാട്ട് പൂജയും തിരിച്ചെഴുന്നള്ളിപ്പും 1 ന് പ്രസാദമൂട്ട്.