ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശത്തെ സർവേയുടെ ഭാഗമായി ചെങ്ങന്നൂർ നഗരസഭ മംഗലം മേഖലയിലെ വാർഡുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ നഗരസഭയുടെ തീരുമാനം പൂർണമായി പിൻവലിക്കണമെന്ന് 2117-ാം വാഴാർമംഗലം എൻ.എസ്.എസ്.കരയോഗം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. വിഷയത്തിൽ മംഗലംവാഴാർമംഗലം ആക്ഷൻ കൗൺസിലിനൊപ്പം നിന്ന് ശക്തമായി പ്രതിഷേധിക്കുവാനും യോഗം തീരുമാനിച്ചതായി പ്രസിഡന്റ് മധുസുധനൻ പിള്ളയും, സെക്രട്ടറി വിനോദ് കുമാർ കരയ്ക്കാട്ടും അറിയിച്ചു.