 
കോഴഞ്ചേരി : കാരംവേലി ഹയർ സെക്കൻഡറി സ്‌കൂൾ പി. ടി. എ വാർഷികം എസ്.എൻ.ഡി.പി യോഗം കാരംവേലി ശാഖാ പ്രസിഡന്റ് എം.വി ജയരാജന്റെ അദ്ധ്യക്ഷതയിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ. പ്രസന്നൻ പ്രസംഗിച്ചു. പത്തനംതിട്ട റേഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫീസർ മുഹമ്മദാലി ജിന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ളാസെടുത്തു. എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഭിനന്ദന.പി., അജിത്ത്, ഇഷിത പണിക്കർ, ചൈത്ര ലക്ഷ്മി, പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷെറിൻ സ്‌കറിയാ, ആര്യ അനിൻ, സ്വാതി സുരേഷ്, ഭാഗ്യരാജേഷ്, നന്ദന ഷാജി എന്നിവരെ ആദരിച്ചു.
പ്രിസിപ്പൽ കെ. എസ്. സിനികുമാരി സ്വാഗതവും ഹെഡ്മിസ് ബി. എസ്. ജയശ്രീ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി. ടി. എ. സെക്രട്ടറി ദീപാ എം. ബാബു നന്ദി പറഞ്ഞു.