റാന്നി: പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തിച്ചികിത്സ ഉൾപ്പെടെ നടപ്പാക്കാൻ 2.25 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.

പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വാർഡുകൾ, നേഴ്സിങ് സ്റ്റേഷൻ, രോഗികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം, എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പെരുനാട് പഞ്ചായത്ത് വിട്ടുനിൽകുന്ന സ്ഥലത്തായിരിക്കും പുതിയ കെട്ടിടം നിർമ്മിക്കുക.

ശബരിമല പാതയിൽ പമ്പ, നിലയ്ക്കൽ എന്നിവ കഴിഞ്ഞാൽ ഏറ്റവും ആദ്യത്തെ ആശുപത്രി എന്ന പ്രത്യേകതയും പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനുണ്ട് .അടിയന്തര സാഹചര്യത്തിൽ മലയോരമേഖലയിലെ ജനങ്ങൾ 20 മുതൽ 30 കിലോമീറ്റർ വരെ യാത്ര ചെയ്ത് റാന്നിയിലും പെരുനാട്ടിലും എത്തിയാണ് ഇപ്പോൾ ചികിത്സ തേടുന്നത്.