1
പൂവനക്കടവ് -ചെറുകോൽപ്പുഴ റോഡിൽസി എം എസ് ഹൈസ്കൂളിന് സമീപം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കലുങ്ക് പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് കുമാർ വടക്കേമുറി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : പൂവനക്കടവ്- ചെറുകോൽപ്പുഴ റോഡിൽ ഗതാഗതം ദുഷ്കരമായി മാസങ്ങളായി ഇഴഞ്ഞു നീങ്ങുന്ന കലുങ്ക് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ പ്രകാശ് കുമാർ വടക്കേമുറി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം വിജയൻ കുട്ടി,മണ്ഡലം വൈസ് പ്രസിഡന്റ് സി.വി.ജയൻ ചെങ്കല്ലിൽ , പ്രഭാരി അജിത് കുമാർ ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള ,സെക്രട്ടറി സന്തോഷ് സൗപർണിക ,ജയൻ കൂത്തുങ്കൽ,ബാലചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ ഗീതു അനിൽ ,സുരേഷ് ബാബു എന്നിവർക്ക് പുറമേ വിവിധ ബൂത്ത് കമ്മിറ്റി , മോർച്ച എന്നിവയുടെ ഭാരവാഹികളും നിരവധി പ്രവർത്തകരും പങ്കെടുത്തു. കലുങ്ക് നിർമ്മാണം ഉടൻ പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കാത്ത പക്ഷം അതിശക്തമായ തുടർ സമരപരിപാടികൾ ഉണ്ടാകുമെന്ന് പ്രതിഷേധ സമരം മുന്നറിയിപ്പ് നല്കി.