 
പത്തനംതിട്ട: സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം നേതാജി സ്കൂൾ അവതരിപ്പിച്ച എൻ.ഐ.സി.യു (നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ്) എന്ന നാടകം എ ഗ്രേഡ് നേടി. അംഗനയാണ് മികച്ച നടി. സ്‌കൂളിലെ അദ്ധ്യാപകനായ നാടകക്കാരൻ മനോജ് സുനി അണിയിച്ചൊരുക്കിയ നാടകത്തിൽ പുഴയമ്മയായാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംഗന അഭിനയിച്ചത്. വള്ളിക്കോട് മയൂഖത്തിൽ വി.പ്രകാശ് കുമാറിന്റെയും രശ്മി വി. നായരുടെയും മകളാണ്.