shop
കവിയൂരിൽ കടയ്ക്കുള്ളിൽ ഒളിച്ച മൂർഖനെ പിടികൂടിയപ്പോൾ

തിരുവല്ല: കവിയൂരിൽ സ്റ്റേഷനറിക്കടയുടെ മേശയ്ക്കടിയിൽ കയറിയൊളിച്ച മൂർഖൻ പാമ്പിനെ ചെങ്ങന്നൂർ സ്വദേശിയും പാമ്പുപിടുത്ത വിദഗ്ദ്ധനുമായ സാം ജോൺ പൂമല പിടികൂടി. തിങ്കളാഴ്ച രാത്രി കവിയൂർ പടിഞ്ഞാറ്റുംചേരി കാവുങ്കൽ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ആര്യാട്ട് വിജയന്റെ സ്റ്റേഷനറിക്കടയിലാണ് പാമ്പ് കയറിയത്. കടയ്ക്കുള്ളിലെ മേശയ്ക്കുള്ളിൽ അനക്കം കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. പാമ്പിനെ വനം വകുപ്പിനു കൈമാറുമെന്ന് സാം പറഞ്ഞു.