ചെങ്ങന്നൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദ്ദേശ പ്രകാരമുളള ചെങ്ങന്നൂർ നഗരസഭാതല കേരളോത്സവം 16, 17, 18 തീയതികളിൽ വിവിധ വേദികളിലായി നടക്കും. മത്സരാർത്ഥികൾ 14ന് വൈകിട്ട് 4ന് മുൻപായി നഗരസഭാ ഓഫീസിൽ രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ നഗരസഭാ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.