മെഴുവേലി : മെഴുവേലി കൃഷിഭവൻ സ്മാർട്ട് കൃഷി ഭവനാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കൃഷിഭവനുകളെ കടലാസ് രഹിത അത്യാധുനിക ഓഫീസുകളാക്കി മാറ്റും.

പഞ്ചായത്തിന്റെ വിഭവ ഭൂപടം തയാറാക്കുകയും അടിസ്ഥാന വിവരങ്ങളെ കമ്പ്യൂട്ടർവത്കരിക്കുകയും ചെയ്യുക, വിള ആരോഗ്യ ക്ലിനിക്കും ബയോ ഫാർമസിയും സ്ഥാപിക്കുക, ഐ.ടി അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, കടലാസ് രഹിത അത്യാധുനിക ഓഫീസുകളാക്കി മാറ്റുക, ആധുനിക സജ്ജീകരണളോടെ ഫ്രണ്ട് ഓഫീസ്, ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുക തുടങ്ങിയവയാണ് സ്മാർട്ട് കൃഷിഭവൻ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.