.ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്ത് ഏഴാം വാർഡിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. പാണ്ടനാട് സ്വാമി വിവേകാന്ദാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം പ്രചാരണ രംഗത്ത് സജിവമായ വാർഡിൽ നിശബ്ദ പ്രചാരണ ദിനമായ ഇന്നലെയും വീടുകയറിയുള്ള ശക്തമായ പ്രചാരണം നടന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയോടെയാണ് പാണ്ടനാട്ടിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രാജിവച്ചശേഷം ഇടതു പാളയത്തിലെത്തിയ ആശാവി.നായരാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മനോഹരൻ വി.ജിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ മത്സരിച്ച ജോസ് വല്ല്യാനൂർ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. വാർഡിൽ സ്ത്രി വോട്ടറന്മാരാണ് (436)ഏറ്റവും കൂടുതൽ. 329 പുരുഷവോട്ടർമാർ ഉൾപ്പടെ 765 വോട്ടർമാരാണ് ഉളളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡിൽ ഓരോ വോട്ടും നിർണ്ണായകമാണ്. അതു കൊണ്ടു തന്നെ ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ പരമാവധി വോട്ടുകൾ പൊൾ ചെയ്യപ്പെടുമെന്നാണ് മുന്നണികൾ കണക്കുകൂട്ടുന്നത്. 11നാണ് ഫലപ്രഖ്യാപനം.