പന്തളം: എൻഫിൽഡ് ഹിമാലയബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന തൃക്കൊടിത്താനം കിഴക്കേമുറി പായിക്കാട്ട് ശ്രീഭദ്ര ഹൗസിൽ രാമഭദ്രന്റെ മകൻ ശ്രീഹരി (24), കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മൂല്ലൂർ വീട്ടിൽ ,എം .റ്റി അജയൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് കത്തിനശിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രീഹരിയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ എം സി റോഡിൽ കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം തിരുവനന്തപുരത്തു നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന അജയൻ ഓടിച്ചിരുന്ന ഇന്നോവ കാർ ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സമീപത്തെ ഓടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പന്തളം ഭാഗത്തേക്ക് വരികയായിരുന്നു ശ്രീഹരി. കാർ ഡ്രൈവറെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എം. സി റോഡിൽ ഏറെനേരം ഗതാഗതക്കുരുക്ക് ഉണ്ടായി. അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ അണച്ചത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ പന്തളം സി.എംആശുപത്രിയിൽ എത്തിച്ചങ്കിലും ഗുരുതരതരമായി പരിക്കേറ്റ ശ്രീഹരിയെ തിരുവല്ലയിലേക്ക് മാറ്റി . ഇന്നോവ കാർ മുന്നേ പോയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നെന്ന് പറയുന്നു. അടൂർ അസി: ഫയർ ഫയർ ഓഫീസർ കെ.സി രജികുമാറിന്റെ നേതൃത്വത്തിൽ ,രാമചന്ദ്രൻ , പ്രദീപ് , അരുൺജിത്ത് , ശ്രീജിത്ത് , മുഹമ്മദ് , സുരേഷ് ,ഹോം ഗാർഡ് അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.