jose
ജോസ് മാത്യൂ

ഇളമണ്ണൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൽഷദ്ദായി ഹൗസിൽ ജോസ് മാത്യൂ (55) നിര്യാതനായി . കഴിഞ്ഞ സെപ്തംബർ 9 ന് രാവിലെ 11.30 ന് ചങ്കൂർ ജംഗ്ഷനിൽ നിൽക്കുമ്പോൾ അടൂർ ഭാഗത്തുനിന്ന് പത്തനാപുരം ഭാഗത്തേക്ക് വന്ന കാർ ഇടിച്ച് തെറിപ്പിച്ചായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ കഴിഞ്ഞുവരുന്നതിനിടെയാണ് മരണം. സംസ്കാരം നാളെ രാവിലെ 11 ന് ശാലേപുരം ഐ. പി. സി സെമിത്തേരിയിൽ. ഭാര്യ: മിനി തോമസ്. മക്കൾ :ജോമോൻ ജോസ്, ജൂഫിൻ ജോസ്.