കോന്നി: ചെങ്ങറ സമരഭൂമിയിൽ നിന്ന് കാണാതായാതായ വിദ്യാർത്ഥികളെ കണ്ടെത്തി. മലയാലപ്പുഴ പൊലീസ് കോന്നി എലിയറക്കൽ ജംഗ്ഷന് സമീപത്തുഇന്നലെ രാത്രി 11ന് മൂവരെയും കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച്ച മുതലാണ് സമരഭൂമിയിലെ താമസക്കാരായ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥികളായ മുന്ന് ആൺകുട്ടികളെ കാണാതാകുന്നത്. മാതാപിതാക്കൾ മലയാലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.ഇവരിൽ രണ്ടു പേർ ഇരട്ട സഹോദരന്മാരാണ്. കുടുംബ പ്രശ്നങ്ങൾ ഉള്ള ഇവർ മുൻപും വീടുവിട്ട് പോകുകയും പിന്നീട് തിരികെയെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജുവനൽ ഹോമിൽ പാർപ്പിച്ച ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.