World Science Day for Peace nd Development
സമാധാനത്തിനും വികസനത്തിനുമുള്ള വേൾഡ് സയൻസ് ദിനം
യുനെസ്‌കോ 2001ൽ ലോക ശാസ്ത്രദിനം പ്രഖ്യാപിക്കുകയും 2002ൽ ആദ്യമായി ആഘോഷിക്കുകയും ചെയ്തു. ശാസ്ത്രത്തെ സമൂഹവുമായി കൂടുതൽ അടുത്ത് ബന്ധിപ്പിച്ചുകൊണ്ട് ശാസ്ത്രത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് പൗരന്മാരെ അറിയിക്കുന്നത് ഉറപ്പാക്കുകയാണ് ലോക ശാസ്ത്രദിനം ഉദ്ദേശിക്കുന്നത്. എല്ലാ വർഷവും നവംബർ 10ന് ഈ ദിനം സ്മരിക്കുന്നു.
ഗതാഗത ദിനം
Transport Day
എല്ലാ വർഷവും നവംബർ 10ന് ഗതാഗത ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഗതാഗതത്തിലെ അതികായർ ഇന്ത്യൻ റയിൽവേയാണ്.
World Usability Day
ലോക ഉപയോഗക്ഷമതാ ദിനം
2005 മുതൽ നവംബറിലെ രണ്ടാം വ്യാഴാഴ്ച ലോക ഉപയോഗക്ഷമതാ ദിനമായി ആചരിക്കുന്നു.
World Keratoconus Day
ലോക കെരറ്റോകോനസ് - നേത്രരോഗദിനം
എല്ലാവർഷവും നവംബർ 10ന് ആചരിക്കുന്നു. കെരറ്റോകോനസ് എന്ന നേത്ര രോഗത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും ജനിതക പാരസ്ഥിതിക, ഹോർമോൺ ഘടകങ്ങളുടെ സംയോജനം മൂലമാണ് ഇത് സംഭവിക്കുന്നത് എന്ന് കരുതപ്പെടുന്നു.