പള്ളിക്കൽ: നല്ല ഭക്ഷണ സംസ്കാരം ശീലമാക്കാൻ വിഷമില്ലാത്ത പച്ചക്കറികളും മറ്റു കാർഷിക വിളകളും ഉത്പാദിപ്പിച്ചെടുക്കണമെന്നും എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായിപള്ളിക്കൽ പഞ്ചായത്തിലെ കാർഷിക കർമ്മ സേന അംഗങ്ങൾ കൃഷി ചെയ്ത ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സുശീലാ കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർമാരായ അഞ്ചു ജോർജ് ,റോണി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു, സിന്ധു ജെയിംസ്, രഞ്ജിനി കൃഷ്ണകുമാർ , ജി.പ്രമോദ്, ഷീന രജി ,എ.പി സന്തോഷ് ,ലൂയിസ് മാത്യു റോഷൻ ജോർജ് , സുപ്രഭ, ജി.സുമേഷ് ,യമുന മോഹൻ ,മായ ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.