അടൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി ദേശകല്ലുമൂട് കേന്ദ്രീകരിച്ച് 1753 -ാം നമ്പരായി പുതിയ ശാഖ രൂപീകരിച്ചു. സംസ്ഥാന കൗൺസിലർ വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ്‌ അംഗം കെ ഹരിപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഉല്ലാസ് അജന്ത, താലൂക്ക് സെക്രട്ടറി എം.കെ സതീഷ്, താലൂക്ക് പ്രസിഡന്റ്‌ അനീഷ്, മോഹനൻ ആചാരി, സുമേഷ്, രജനി സുമേഷ്, ശിവദേവ്, മഹിളാസമാജം താലൂക്ക് ഖജാൻജി രതി, ആര്യ മോഹനൻ, രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രജനി ബി (പ്രസിഡന്റ്), ശിവശങ്കരൻ.എസ് (വൈസ് പ്രസിഡന്റ്), ആര്യമോഹൻ (സെക്രട്ടറി), ഐശ്വര്യ കെ.അശോക് (ജോ. സെക്രട്ടറി) ശിവകുമാർ. എസ്. (ഖജാൻജി), രാജിത (താലൂക്ക് പ്രതിനിധി), ദിനു (ജില്ലാ പ്രതിനിധി), ആർ.രാഹുൽ (സംസ്ഥാന കമ്മിറ്റി പ്രതിനിധി).