വാഴമുട്ടം : വി.കോട്ടയം നെടുംപാറയിൽ കുട്ടികളും നാട്ടുകാരും ഒത്തുകൂടുന്നത് പുതിയ കാര്യമല്ല. പക്ഷേ ചൊവ്വാഴ്ച വൈകിട്ട് പെയ്ത മഴയെ അവഗണിച്ചും അവർ ഒത്തുചേർന്നത് ബ്ളഡ് മൂൺ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ആയിരുന്നു. വാഴമുട്ടം നാഷണൽ യു.പി സ്കൂൾ ശാസ്ത്ര ക്ളബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾക്കും നാട്ടുകാർക്കും ബ്ളഡ് മൂൺ പ്രതിഭാസം കാണാൻ അവസരം ഒരുക്കിയത്. ബ്ലഡ് മൂണിനെ പറ്റിയും ഗ്രഹണത്തെപറ്റിയും ടെലസ്‌ക്കോപ്പ് നിർമ്മാണത്തെപ്പറ്റിയും ശാസ്ത്ര അദ്ധ്യാപകൻ രാജേഷ് ആക്ളേത്ത് കുട്ടികൾക്ക് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ,അദ്ധ്യാപികമാരായ ദീപ്തി.ആർ. നായർ, ലക്ഷ്മി.ആർ.നായർ എന്നിവർ നേതൃത്വം നല്കി. 2022ലെ അവസാന ചന്ദ്ര ഗ്രഹണമാണ് ചൊവ്വാഴ്ച ദൃശ്യമായത്.