പന്തളം: കൂട്ടം കുടുംബകൂട്ടായ്മയുടെ പത്താമത് വാർഷികവും പത്തനംതിട്ട ജില്ലാസംഗമവും അടൂർ മഹാത്മജന സേവന കേന്ദ്രത്തിൽ നടന്നു. ചാരിറ്റി ഭരണസമിതി അംഗം സലിലാജോർജ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ കലാ സാഹിത്യ വേദി ജില്ലാ സെക്രട്ടറി .എം ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. രഞ്ജിത് അടൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ചിദംബരൻ, സന്തോഷ് കുമാർ, രേഷ്മ നന്ദ ,ഉദയലക്ഷ്മി സന്തോഷ്, ഡെയ്‌സി ആന്റണി, എന്നിവർ പ്രസംഗിച്ചു.മഹാത്മയിലെ അന്തേവാസികൾക്കായി ഉച്ചഭക്ഷണം നൽകി.