പ്രമാടം : മല്ലശേരി ബേത് ലഹേം മാർത്തോമ്മ ഇടവകയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര ജൂബലി ആഘോഷങ്ങൾ ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ജൂബിലിയുടെ ഭാഗമായുള്ള പദ്ധതികൾ മന്ത്രി റോഷി അഗസ്റ്റിനും സാമൂഹ്യ ക്ഷേമ പദ്ധതികൾ ആന്റോ ആന്റണി എം.പിയും ഉദ്ഘാടനം ചെയ്തു. കെ.യു. ജനീഷ് കുമാർ എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. ഗ്രീൻ പ്രൊജക്ട് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. . വികാരി ഫാ. റവ. ഷാനു. വി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ റവ. ഈശോ മാത്യു, റവ. കെ.എ. ജോഷ്വ, റവ. ടി. തോമസ്, റവ. റെജി.കെ. ഫിലിപ്പ്, റവ. ഏബ്രഹാം വർഗീസ്, റവ. എബി ജോഷ്വ, മാമ്മൻ സഖറിയ, റോയിസ് മല്ലശേരി, മിനി മാത്യു, പി.വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.