കോന്നി : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചു കോന്നി ടൗണിലെ ഗതാഗത കുരുക്കു നിയന്ത്രിക്കുന്നതിന് വേണ്ടി കോന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം നടന്നു. ടൗൺ കേന്ദ്രീകരിച്ചു നാല് റോഡിലും അമ്പതു മീറ്റർ ചുറ്റളവിൽ പാർക്കിംഗ് പൂർണമായി നിരോധിക്കുവാനും, മാർക്കറ്റ് ജംക്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള പ്രദേശങ്ങളിൽ വാഹനം നിറുത്തിയുള്ള വഴിയോര കച്ചവടം നിരോധിക്കുവാനും,ടൗണിൽ സ്റ്റാൻഡിൽ കിടക്കാതെ കറങ്ങിയുള്ള മുച്ചക്ര വാഹനങ്ങളുടെ ഓട്ടം നിരോധിക്കുവാനും കോന്നി ആനകൂട് റോഡിൽ വീതി കുറഞ്ഞ സ്ഥലത്തു പാർക്കിംഗ് നിരോധിക്കുവാനും തീരുമാനിച്ചു.തീർത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഈ മാസം 15 മുതൽ ഈ പരിഷ്കരണം നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.കാൽനട യാത്രക്കാർക്ക് ഉൾപ്പടെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപങ്ങളുടെയും ബോർഡ് മാറ്റി സ്ഥാപിക്കുവാനും തീരുമാനിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.