പന്തളം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു മണ്ഡല​മകരവിളക്ക് ഉത്സവത്തിനു പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തുന്നവർക്കായി കെ.എസ്.ആർ.ടി.സി മിന്നൽ ഒഴികെയുള്ള സർവീസുകൾക്കു ക്ഷേത്രത്തിനു സമീപം സ്റ്റോപ്പ് അനുവദിച്ചു. 15 മുതൽ 2023 ജനുവരി 21 വരെയാണ് മണികണ്ഠനാൽത്തറയ്ക്കു സമീപം താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.