അടൂർ :നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പന്തളം സ്വകാര്യ ബസ് സ്റ്റാൻഡിലെ അമിതമായ പാർക്കിംഗ് ഫീസ് കുറക്കണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ അടൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ആർ.ഷാജികുമാർ ഉദ്ഘാടനം ചെയ്തു. അടൂർ യൂണിറ്റ് പ്രസിഡന്റ് ലിജു മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ലാലു മാത്യു, രാധാകൃഷ്ണൻ നായർ, അനിൽ മോൻ, ഷാബു കടു കോയിക്കൽ, റിയാസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി സുനിൽ നീലാംബരിയെ തിരഞ്ഞെടുത്തു.