റാന്നി: മണ്ണെടുത്തുനീക്കിയ സ്ഥലത്തുനിന്ന് കനത്തമഴയിൽ പ്രധാന റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണ് യാത്രക്കാർക്ക് ദുരിതമായി .മുക്കട- ഇടമൺ-അത്തിക്കയം എം.എൽ.എ റോഡിൽ പാറേക്കടവിന് സമീപം പുല്ലമ്പള്ളിപ്പടിയിലാണ് ചെളിക്കെട്ട് രൂപപ്പെട്ടത്. റോഡിന് മുകൾവശത്തായി സ്വകാര്യ വ്യക്തി വസ്തു നിരപ്പാക്കിയതോടെയാണ് മണ്ണ് റോഡിലേക്ക് ഒഴുകിയെത്തിയത്. . ഇത് റോഡിൽ കുന്നുകൂടുകയായിരുന്നു. ഇരുചക്ര വാഹനങ്ങൾ ഈ ചെളിയിൽപ്പെടുന്നുണ്ട്. ശബരിമല തീർത്ഥാടകരുടെ വലിയ വാഹനങ്ങൾ എരുമേലിയിൽ നിന്ന് പമ്പയ്ക്കു പോകുന്നത് ഇതുവഴിയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.