 
അടൂർ : ദളിത് ക്രൈസ്തവർ സംവരണം ആവശ്യപ്പെട്ട് 18 വർഷം മുൻപ് നൽകിയ ഹർജിയിൽ തീരുമാനമെടുക്കാത്ത സുപ്രീം കോടതി, സാമ്പത്തിക സംവരണത്തിൽ മൂന്ന് വർഷം കൊണ്ട് തീരുമാനമെടുത്തത് കടുത്ത നീതികേടാണെന്ന് കെ. ഡി. എഫ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന കരകൗശല വികസന കോർപറേഷൻ ചെയർമാനുമായ പി. രാമഭദ്രൻ പറഞ്ഞു. കേരള ദളിത് ക്രൈസ്തവ ഫെഡറേഷൻ (കെ. ഡി. എഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ പി. ഡി. ബാബു അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ദാസൻ കെ.പൗലോസ്, രാജൻ വെമ്പിളി, എസ്. പി. മഞ്ജു, ഐവർകാല ദിലീപ്, പാസ്റ്റർ ജോർജ് മാത്യു, സുധീഷ് പയ്യനാട്, ശൂരനാട് അജി, ശ്രീമൂലനഗരം രാധാകൃഷ്ണൻ, ഉഷ പി. മാത്യു, മധുമോൾ പഴയിടം, എൻ. എസ്. ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. സംവരണം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന ചർച്ചാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. കെ. രവികുമാർ, കെ. ഗോപാലകൃഷ്ണൻ, എ. റഹിംകുട്ടി, ആർ. ദാമോദരൻ, പി. എസ്.നിഷ, ശൂരനാട് അജി, ബാബു വേങ്ങൂർ, അംബിക പൂജപ്പുര എന്നിവർ പങ്കെടുത്തു.