പന്തളം: ശാരീരിക, മാനസിക, ആത്മീയ രംഗത്ത് മാറ്റങ്ങളുണ്ടാക്കാൻ വൈ.എം.സി.എയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനവും ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി ചെങ്ങന്നൂർ സബ് റീജിയണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ചു. എമിനൻസ് സ്‌കൂൾ ഉടമ ജോസ് പി.എം അഭയം ചികിത്സാ പദ്ധതി മന്ത്രിക്ക് കൈമാറി. തോമസ് ചാക്കോ, ഗീവർഗീസ് ജോർജ്ജ്, തോമസ് മണലേൽ, സുജാ ജോൺ, അലക്‌സ്.എം.നൈനാർ, ലാബി ജോൺ ജോർജ്ജ്, വർഗീസ് കരിക്കലാൻ, ജാജി.എ.ജേക്കബ്, ഗീവർഗീസ് സാം തോമസ്, എന്നിവർ പ്രസംഗിച്ചു. .ഫാ.ദാനിയേൽ പുല്ലേലിൽ പ്രാർത്ഥന നടത്തി. അലക്‌സാണ്ടർ കാരയ്ക്കാട് സ്വാഗതവും .ഫാ. ഗീവർഗീസ് പൊന്നോല നന്ദിയും പറഞ്ഞു.