പന്തളം: പന്തളം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും കമ്പ്യൂട്ടർ പഠനകേന്ദ്രത്തിന്റെയും ജന സേവകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് സംഘം ഓഫീസ് അങ്കണത്തിൽ നട​ക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാർ പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്.രാഘവൻ അദ്ധ്യക്ഷത വഹിക്കും. കമ്പ്യൂട്ടർ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ കിരൺ എം.പി.യും, ജന സേവാ കേ ന്ദ്രത്തിന്റെ ഉദ്ഘാടനം അജിതകുമാരിയും നിർവഹിക്കും.കെ.,അനിൽ.കെ.പി.ചന്ദ്രശേഖര കുറുപ്പ് തുടങ്ങിയവർ പ്രസംഗിക്കും.