ചെങ്ങന്നൂർ: ഇന്നോവേഷൻ വീക്കിന്റെ ഭാഗമായി ഇൻഡോ മലേഷ്യൻ ഹാക്കത്തോണും ഐഡിയത്തോണും സംഘടിപ്പിക്കുന്നു. ചെങ്ങന്നൂർ സെന്റ് തോമസ് കോളേജ് ഒഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയും മലേഷ്യയിലെ യു.ഐ.ടി.എം. ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയും കേരള സാങ്കേതിക സർവകലാശാലയും, കേരള സ്റ്റാർട്ട് അപ്പ് മിഷനും സംയുക്തമായി 16,17,18 തീയതികളിലാണ് പരിപാടി നടത്തുന്നത്. സീറോ സാനിറ്ററി വേസ്റ്റ് പൊല്യൂഷൻ' എന്ന പരിസ്ഥിതി പ്രശ്‌നത്തിനുളള പരിഹാരത്തിനായി പ്രോസസ് ആൻഡ് പ്രോഡ്രക്ട് ഡിസൈൻ ചെയ്യുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള 75 ഓളം ടീമുകൾ പങ്കെടുക്കും. ഇതോടൊപ്പം മലേഷ്യയിലും ഇതേ വിഷയത്തിലുളള ഹാക്കത്തോൺ സംഘടിപ്പിക്കും. വിജയികൾക്ക് 40,000 രൂപ കാഷ് പ്രൈസും മലേഷ്യയിലെ യൂണിവേഴ്‌സിറ്റിയിൽ സൗജന്യ ഇന്റേൺഷിപ്പും നൽകും. 19ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ സംഘടിപ്പിക്കും. സയൻസ് ടാലന്റ് ക്വിസും സയൻസ് പ്രൊജക്ട് എക്‌സിബിഷൻ മത്സരവും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജൻ കുര്യാക്കോസ്, സെക്രട്ടറി ജോസ് തോമസ്, പ്രൊഫ. ഡേവിഡ് എൻ. ബി, ഡോ. അജയ് വി.ജി, ഡോ. വിപിൻ ഗോപൻ, ശ്രീരാജ്, ശരത് .എസ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ . 8848257221, 9746550371.