ghss-2
ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ തുടർച്ചയായ ഏഴാം തവണയും ജില്ലയിൽ എ ഗ്രേഡോടെ ഒന്നാം​സ്ഥാ​നം ക​ര​സ്ഥ​മാക്കിയ കോന്നി ഗവ.ഹയർ സെക്കന്ററി സ്‌ക്കൂൾ ടീം

പത്തനംതിട്ട : എൻ.സി.ഇ.ആർ.ടി.ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ തുടർച്ചയായ ഏഴാം തവണയും ജില്ലയിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നിലനിറുത്തി കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ടീം മുന്നേറ്റം തുടരുന്നു. കൗമാരകാല പ്രശ്‌നങ്ങളാണ് റോൾ പ്ലേയുടെ വിഷയം അവതരിപ്പിക്കുന്നത്. അമൃതേഷ് കൃഷ്ണ, നിരഞ്ജന എം.ശ്രീ , നധീന നിസാർ , അൽസിയ.എസ് , അനയ എൽസ ജോൺ എന്നീ പ്രതിഭകളാണ് റോൾ പ്ലേ അവതരിപ്പിക്കുന്നത്. നവംബർ 19ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന മത്സരത്തിൽ ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ് ടീം. ഇംഗ്ലീഷ് അദ്ധ്യാപകരായ രജിത ആർ.നായർ , പ്രീതാ ബി., സജിത കെ.എസ് എന്നിവർ പരിശീലനങ്ങൾക്കു നേതൃത്വം നല്കുന്നു.