ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ മാസ്റ്റർപ്ലാൻ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ട് 5ന് മംഗലം വേങ്ങൂർ പടിയിൽ പ്രതിഷേധ യോഗം നടത്തും. സി.പി.എം. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്യും.