ചെങ്ങന്നൂർ: സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 30 വരെ നീട്ടിയതിനാൽ ചെങ്ങന്നൂർ താലൂക്കിലെ വായ്പക്കാർ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി കുടിശിക അടച്ചുതീർക്കണമെന്ന് ചെങ്ങന്നൂർ കാർഷിക ബാങ്ക് പ്രസിഡന്റ് ഡി. വിജയകുമാർ അറിയിച്ചു. വായ്പയെടുത്ത ശേഷം മരണമടഞ്ഞവർ, മാരകമായ അസുഖം ബാധിച്ചവർ, 2022 മാർച്ച് വരെ കുടിശികയുള്ളവർ തുടങ്ങി എല്ലാ വായ്പകാർക്കും ഈ ആനുകൂല്യം ലഭിക്കും.