ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ചെങ്ങന്നൂരിൽ മുന്നൊരുക്കങ്ങൾ നടത്താതെ നഗരസഭയും, സർക്കാരും അയ്യപ്പ ഭക്തരോട് അവഗണന കാണിക്കുകയാണെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ആരോപിച്ചു. ഇടത്താവളത്തിന്റെ പണികൾ ഒച്ചിഴയുന്ന വേഗത്തിലാണ്. നിർദിഷ്ട ഇടത്താവളത്തിൽ മുൻപുണ്ടായിരുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സ് പൊളിച്ചു നീക്കം ചെയ്തിരിക്കുന്നതിന് ബദൽ സംവിധാനമുണ്ടാക്കിയിട്ടില്ല. തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരും, നഗരസഭയും തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ ഇടനാട് ആവശ്യപ്പെട്ടു.