ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ചെങ്ങന്നൂർ ഡിപ്പോയിൽ നിന്നും 12, 13 തീയതികളിലായി മൂന്നാറിലേക്ക് ഉല്ലാസയാത്ര ഒരുക്കുന്നു. ശനിയാഴ്ച പുലർച്ചെ 5ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 9ന് തിരിച്ചെത്തും. ശനിയാഴ്ച- മൂന്നാർ ടീമ്യൂസിയം, എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, ഫോട്ടോ പോയിന്റ്, കുണ്ടള ഡാം എന്നിവിടങ്ങൾ സന്ദർശിക്കും. ഞായറാഴ്ച - തൂവാനം വെള്ളച്ചാട്ടം, കാന്തല്ലൂർ മറയൂർ, പെരുമല, ആപ്പിൾ സ്റ്റേഷൻ, മൂന്നാർ പാർക്ക് സന്ദർശിക്കും. ഒരാൾക്ക് 1210 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചെലവിലായിരിക്കും.