ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും നേതൃത്വത്തിൽ ലീഗൽ സർവീസസ് ദിനം ആചരിച്ചു.. ലഹരിവിരുദ്ധ റാലി സബ് ജഡ്ജ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മജിസ്‌ട്രേറ്റ് എസ്.ആർ. പാർവതി, മുൻസിഫ് എസ്. രാഖി, ഗവണ്മെന്റ് പ്ലീഡർ റെഞ്ചി ചെറിയാൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് ആർ. രവീന്ദ്രനാഥ്, സെക്രട്ടറി ജോസഫ് ജോർജ്, ഷമീർ ബാബു എന്നിവർ പ്രസംഗിച്ചു.