ചെങ്ങന്നൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ മേഖലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ദ്വിദിന സ്റ്റുഡന്റ്‌സ് ലീഡർഷിപ്പ് ക്യാമ്പും, കരിയർ മാസ്റ്റർമാർക്കുള്ള പരിശീലനവും നടത്തി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 48 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൊക്കേഷണൽ ഹയർ സെക്കൻഡറി ചെങ്ങന്നൂർ മേഖലാ അസിസ്റ്റന്റ് ഡയറക്ടർ ആർ. സിന്ധു അദ്ധ്യക്ഷയായി. സ്റ്റേറ്റ് കോഓർഡിനേറ്റർ എ.എം. റിയാസ്, ആലപ്പുഴ ജില്ലാ കോഓർഡിനേറ്റർ കെ. സലിൽ കുമാർ, പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്റർ ഷാജി ജോർജ് എന്നിവർ പ്രസംഗിച്ചു. സജിത് ശശി, ബ്രഹ്മനായകം മഹാദേവൻ, എസ്. രതീഷ് കുമാർ എന്നിവർ ക്ലാസ് നയിച്ചു.