barricade

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാർ, അച്ചൻകോവിലാർ എന്നീ നദികളിൽ ജില്ലാ ഭരണകൂടവും പൊലീസും

നിർദേശിച്ച സ്ഥലങ്ങളിൽ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാരിക്കേഡുകളും സുരക്ഷാബോർഡുകളും സ്ഥാപിക്കുന്നത് പൂർത്തിയാകുന്നു. പമ്പാസ്നാന സരസിലെ ജല ലഭ്യത ഉറപ്പുവരുത്തുന്നതിന് തടയണകളുടെ പരിപാലനം ജലസേചന വകുപ്പാണ് നിർവഹിക്കുന്നത്. ബലിതർപ്പണം നടത്തുന്ന ഭാഗത്ത് തീർത്ഥാടകർക്ക് സ്നാനം ഉറപ്പാക്കുന്നതിന് കക്കിയാറിൽ താല്‍കാലിക തടയണ നിർമിച്ച് ജല വിതാനം നിയന്ത്രിച്ച് ലഭ്യത ഉറപ്പുവരുത്തും.

പമ്പാ, അച്ചൻകോവിൽ നദികളിൽ തീർത്ഥാടകർ സ്നാനം നടത്തുന്ന എല്ലാ കടവുകളിലും സുരക്ഷാബോർഡുകൾ വിവിധ ഭാഷകളിൽ സ്ഥാപിച്ചും ബാരിക്കേഡുകൾ നിർമ്മിച്ചും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കും.