കോന്നി: മരപ്പട്ടിയെ കൊന്ന് ഇറച്ചി ശേഖരിച്ച ആൾ അറസ്റ്റിൽ. വള്ളിക്കോട് ചന്ദ്രവിലാസത്തിൽ ജയദേവൻ ( 75 ) നെയാണ് കുമ്മണ്ണൂർ ഫോറസ്ററ് സ്റ്റേഷനിലെ വനപാലകർ അറസ്റ്റു ചെയ്തത്. കെണി വയ്ക്കാൻ ഉപയോഗിച്ച ഇരുമ്പ് കൂടും, മരപ്പട്ടിയുടെ തലയും ഇറച്ചിയും തോലും കണ്ടെത്തി. സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റേഞ്ച് ഓഫീസർ ബി.സുന്ദരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്തു.