acci-gopalakrishnan
എ. ഗോപാലകൃഷ്ണൻ

പന്തളം: റേഷൻ കടയിലേക്ക് അരി ഇറക്കുന്നതിനിടയിൽ അരിച്ചാക്ക് ദേഹത്ത് വീണ ജീവനക്കാരൻ മരി​ച്ചു. മുടിയൂർക്കോണം കല്ലിരിക്കുന്നതിൽ വീട്ടിൽ എ. ഗോപാലകൃഷ്ണൻ (69) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാവിലെ പതിനൊന്നരയോടെ യാണ് സംഭവം .കുന്നിക്കുഴി മുക്കിലുള്ള ചന്ദ്രന്റ റേഷൻ കടയിലെ ജീവനക്കാരനായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ :പി.കെ. ഭവാനി, മക്കൾ :ബൈജു കെ. ജി , ഷൈജു കെ.ജി മരുമകൾ :ഗീതമോൾ .എം , സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവള​പ്പിൽ.