കുമ്പഴ: എസ്.എൻ.ഡി. പി യോഗം 4676 -ാം നമ്പർ പരുത്തിയാനിക്കൽ ശാഖയിലെ വിശേഷാൽ പൊതുയോഗം 13 ന് നടക്കും. ശാഖാ പ്രസിഡന്റ് പി.വി.സജീവ് അദ്ധ്യക്ഷത വഹിക്കും. മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖാ സെക്രട്ടറി സുലോചന ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.