
പത്തനംതിട്ട: വിലക്കയറ്റം തടയുക , വനിതാ സംവരണ ബിൽ പാസാക്കുക, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാവേദിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ മാർച്ചും ധർണയും നടത്തി.
മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിതാ നായർ ഉദ്ഘാടനം ചെയ്തു . വനിതാവേദി ജില്ലാ പ്രസിഡന്റ് കെ. എസ്. ഓമനക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. മോഹൻകുമാർ, ഉമ്മൻ മത്തായി, കെ. യമുനാദേവി , പ്രൊഫ.എൻ. പി. അന്നമ്മ ,എം. സുലൈഹാബീവി, സി.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.