 
മല്ലപ്പള്ളി : പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലം നിർമ്മാണത്തിന് 10.18 കോടിയുടെ ഭരണാനുമതി . 2022 നവംബർ ഒന്നിന് ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു. 2022-23 ലെ ബഡ്ജറ്റിൽ 20 ശതമാനം തുക അധികമായി അനുവദിച്ചതോടെയാണ് പുതിയ പാലത്തിന് അനുമതി ലഭിച്ചത്. പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി.പുതിയ പാലം വരുന്നതോടെ ഇതിന് പരിഹാരമാകും. പഴയ പാലം പൊളിച്ചു നീക്കി തൽസ്ഥാനത്താണ് പുതിയ പാലം നിർമ്മിക്കുവാൻ പദ്ധതിയുള്ളത്. 7.5 മീറ്റർ കാര്യേജ് വേയും, ഇരു വശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ നടപ്പാതയോടു കൂടി മൊത്തം 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്..നദിയിൽ 28 മീറ്റർ നീളമുള്ള മൂന്ന് സ്പാനും ഇരുകരകളിലായി 12.5 മീറ്ററിന്റെ രണ്ട് വീതം ലാൻഡ് സ്പാനുകളും ഉണ്ടാകും.