കോന്നി :ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൈതക്കുന്ന് ചെമ്മാനി മിച്ചഭൂമിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കുറുമ്പേശ്വരത്ത് പടി മുതൽ മിച്ചഭൂമി വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. വേനൽക്കാലത്ത് മിച്ചഭൂമി പ്രദേശത്തെ 50ൽ പരം കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനിലെ ശുചിത്വവും കുടിവെള്ളവും പദ്ധതിക്ക് വകയിരുത്തിയ 12.50 ലക്ഷം രൂപ ചെലവാക്കിയാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.വി ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു.