lehari

പത്തനംതിട്ട : ശബരിമല പൂങ്കാവന പ്രദേശം മദ്യമയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ചു. 14 മുതൽ ജനുവരി 22 വരെ ചാലക്കയം, പമ്പ, പമ്പ റിവർ, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പളളി, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി എന്നീ ഭാഗങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലി (അരയാഞ്ഞിലിമൂട് ഒഴികെ) എന്നീ പ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിൽപ്പന, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചാണ് ഉത്തരവ്.

ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നീ താൽക്കാലിക റേഞ്ച് ഓഫീസുകളുടെ പ്രവർത്തനം ആരംഭിച്ചു. ശബരിമല ഉത്സവത്തിന് മുന്നോടിയായി പമ്പ, നിലയ്ക്കൽ, അട്ടത്തോട്, ആങ്ങമൂഴി, ഗവി, കോന്നി, റാന്നി താലൂക്കുകളിലെ വനപ്രദേശങ്ങൾ എന്നിവിടങ്ങളിൽ എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകൾ സംയുക്ത റെയ്ഡുകൾ നടത്തും. ശബരിമല പൂങ്കാവന പ്രദേശത്ത് മദ്യനിരോധനം സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
മണ്ണാറക്കുളഞ്ഞി മുതൽ പമ്പ വരെ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 24 മണിക്കൂറും വാഹനപരിശോധന ഏർപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ.പ്രദീപ് അറിയിച്ചു.

മദ്യം, മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം.

ഫോൺ : 04682222873.