 
തിരുവല്ല: കുടിവെള്ള പൈപ്പ് സ്ഥാപിച്ചതോടെ കവിയൂർ പഞ്ചായത്ത് ഒൻപതാം വാർഡിലെ തോട്ടഭാഗം ജംഗ്‌ഷൻ - നന്നൂർ ദേവിക്ഷേത്രം റോഡ് ചെളിക്കുളമായി. . മണിമലയാറിന്റെ തീരം വരെയുള്ള ഒരുകിലോമീറ്റർ റോഡ് അടുത്തകാലത്താണ് ടാറിംഗും ഇന്റർ ലോക്ക് കട്ടകളും പാകി സഞ്ചാരയോഗ്യമാക്കിയത്.തുടർന്ന് നീളത്തിൽ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം കുഴികൾ മൂടിയെങ്കിലും മഴപെയ്യുമ്പോൾ ചെളി നിറഞ്ഞ് റോഡിലൂടെയുള്ള യാത്ര ദുരിതമാകും. വലിയ വാഹനങ്ങൾ പൈപ്പ് സ്ഥാപിച്ച കുഴിയിൽ താഴാറുണ്ട്. കവിയൂർ പഞ്ചായത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതെല്ലാം പൂർത്തിയായെങ്കിലേ കുഴികൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യു. അതുവരെ ജനം ഇൗ ദുരിതം സഹിക്കണം.
കവിയൂർ പഞ്ചായത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ കരാറിൽ റോഡ് കോൺക്രീറ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്. കുറച്ചു സ്ഥലങ്ങളിൽകൂടി പൈപ്പുകൾ സ്ഥാപിച്ചാൽ കുഴികളെല്ലാം കോൺക്രീറ്റ് ചെയ്യും.
എം.ഡി. ദിനേശ് കുമാർ, 
കവിയൂർ പഞ്ചായത്ത് പ്രസിഡന്റ്