പ്രമാടം : കോന്നി വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവം 21 മുതൽ 24 വരെ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ, ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത് അദ്ധ്യക്ഷത വഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എസ് സന്ധ്യ, പ്രൻസിപ്പൽ ആർ. ദിലീപ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജി.സി.ബാബു, കെ. എം. മോഹനൻ , ലിജ ശിവപ്രകാശ്, മനേജ്‌മെന്റ് പ്രതിനിധി ടി. ആർ സുരേഷ്, പി.ടി.എ പ്രസിഡന്റ് ഫാ.ജിജി തോമസ്, പ്രഥമാദ്ധ്യാപകരായ പി.ശ്രീലത, എൻ.ഡി. വത്സല എന്നിവർ പ്രസംഗിച്ചു.
സ്‌കൂളുകൾ മത്സരാർത്ഥികളുടെ പേരു വിവരം14 വൈകിട്ട് അഞ്ചിന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. കലോത്സവ നടത്തിപ്പിനായി എൻ.നവനീത് (ചെയർമാൻ), ആർ.ദിലീപ് (ജനറൽ കൺവീനർ) എസ്.സന്ധ്യ (ട്രഷറർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി പ്രവർത്തനം ആരംഭിച്ചു.