 
പത്തനംതിട്ട: പുനർനിർമ്മാണത്തിന്റെ ഭാഗമായി പത്തനംതിട്ട - കടമ്മനിട്ട-കോഴഞ്ചേരി റോഡ് കുഴിച്ചതിനാൽ കടമ്മനിട്ടയ്ക്ക് പോകേണ്ടവർ വലയുന്നു. പത്തനംതിട്ടയിൽ നിന്ന് കടമ്മനിട്ടയ്ക്കുളള ബസുകൾ പ്രസ് ക്ളബിന് മുന്നിലൂടെ റിംഗ്റോഡിലെത്തിയായിരുന്നു യാത്ര. റോഡ് പണി തുടങ്ങിയതോടെ ബസുകൾ ഏതുവഴിയാണ് തിരിച്ചുവിട്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഒരു മാസത്തിനുള്ളിൽ പണി തീരുമെന്നാണ് അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട മുതൽ വെട്ടിപ്രത്ത് റിംഗ് റോഡ് വരെയും കടമ്മനിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്കുള്ള ചില ഭാഗങ്ങളിലുമാണ് പണി തീരാനുള്ളത്. പത്തനംതിട്ട - വെട്ടിപ്രം റോഡ് കലുങ്ക് പണിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കുഴിച്ചത്. ഇവിടെ ഒാടകളുടെ പണികളും നടക്കുന്നു. റോഡിലെ കയറ്റിറക്കങ്ങളും വളവുകളും പരമാവധി നേരെയാക്കി നിർമ്മിക്കുമെന്നാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ ഒഴിപ്പിക്കും. റോഡിന് നിലവിൽ വീതി കുറവാണ്. കലുങ്കുകൾ പലതും മൂടിയിട്ടുണ്ട്. ഇത് കണ്ടെത്തി പുനർനിർമ്മിക്കും.
'' മിക്കവാറും പ്രസ് ക്ളബ് ജംഗ്ഷനിൽ നിന്നാണ് ബസിൽ യാത്ര ചെയ്യുന്നത്. റോഡ് പണി നടക്കുന്നതിനാൽ ബസ് ഏതുവഴി തിരിച്ചുവിട്ടുവെന്ന് അറിയില്ല.
വിശ്വംഭരൻ, കടമ്മനിട്ട.