പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് കേരളോത്സവം 12, 13 തീയതികളിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അത്ലറ്റിക്സ്, ഗെയിംസ്, കലാ സാഹിത്യ മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. മത്സരാർത്ഥികൾക്കുള്ള അപേക്ഷാ ഫോമുകൾ മെമ്പർമാരിൽ നിന്നും പഞ്ചായത്ത് ഓഫീസിലും ലഭ്യമാണ്.