 
പഴകുളം : തലച്ചോറിൽ രോഗം ബാധിച്ച അമ്മയെ പരിചരിക്കണം, കുഞ്ഞനുജനെ പഠനത്തിൽ സഹായിക്കണം. വീട്ടിൽ സാഹചര്യം മോശമാണെങ്കിലും ശാസ്ത്രമേളയിൽ തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് അടൂർ ഗവ.ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി ദയ. സംസ്ഥാന ശാസ്ത്രമേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ഒന്നാംസ്ഥാനം നേടി.
ജില്ലാതല ശാസ്ത്രമേളയിൽ സയൻസ് സേർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനവും ജില്ലാതല ഐ.ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനവും ചെസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയിരിക്കുകയാണ് ദയ.
ഇതിനോടകം പെയിന്റിംഗിലും കലാരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ദയയ്ക്ക് പിന്തുണയും പ്രോത്സാഹനവും നൽകുന്നത് സ്‌കൂളിലെ അദ്ധ്യാപകരാണ്. പഴകുളം തെങ്ങുംതാരയിൽ സൗമ്യഭവനിൽ സൗമ്യയുടെ മകളാണ് ദിയ. അനുജൻ ദീരജ് നൂറനാട് സി.ബി.എം സ്കൂളിൽ ആറാം ക്ളാസ് വിദ്യാർത്ഥിയാണ്.