പന്തളം: മങ്ങാരം മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ദീനി വിജ്ഞാന സദസ് ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30ന് ' വഴി തെറ്റുന്ന യുവത്വം' എന്ന വിഷയത്തിൽ ഹാഫീസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. ഹാഫീസ് നസീർ മൗലവി അൽ കാശിഫി ഉദ്ഘാടനം ചെയ്യും. കുടുംബ ജീവിതം എന്ന വിഷയത്തിൽ നാളെ ബാവ മൗലവി അങ്കമാലി പ്രഭാഷണം നടത്തും. ഞായറാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ അൽ ഖാസിമി "ഖുർആനെ അറിയുക" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. സമാപന ദിവസമായ തിങ്കളാഴ്ച സമത്വവാദവും ഇസ്ലാമിക ജീവിതവും എന്ന വിഷയത്തിൽ ഇ പി അബൂബക്കർ അൽ ഖാസിമി പ്രഭാഷണം നടത്തും.