റാന്നി:ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് റാന്നി, അങ്ങാടി, പഴവങ്ങാടി, ചെറുകോൽ, ആയിരുർ പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കണമെന്ന് ഹിന്ദുധർമ്മ പരിഷത്ത് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ നീലകണ്ഠൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ എ.എൻ.ബാലൻ, ശ്രീനി ശാസ്താംകോവിൽ,ടി.എസ്. സോമൻ, ഭാസ്കരൻ നായർ, പ്രസാദ് കുമാർ എന്നിവർ പ്രസംഗിച്ചു.