child-lo

പത്തനംതിട്ട : ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ലേബർ ഓഫീസറെയോ ചൈൽഡ്‌ലൈൻ ടോൾഫ്രീ നമ്പരായ 1098 ലോ അറിയിക്കാം. ലേബർ ഓഫീസർ ഫോൺ : 8547655259, (0468 2 222 234).

ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് പൊലീസ്, ഫോറസ്റ്റ്, തൊഴിൽ, എക്‌സൈസ് എന്നീ വകുപ്പുകളും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ചേർന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ബാലവേലയ്‌ക്കെതിരെ പോസ്റ്റർ കാമ്പയിൻ നടത്തുന്നതിനും, സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുന്നതിനും ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ചൈൽഡ് ലേബർ ടാസ്‌ക്ക്‌ഫോഴ്‌സിന്റെ യോഗം തീരുമാനിച്ചു.